Breaking...

9/recent/ticker-posts

Header Ads Widget

മണ്ണയ്ക്കനാട് വലിയപാറ കുറിച്ചിത്താനം വില്ലേജ് ഓഫീസ് റോഡ് തകര്‍ന്നു

 


മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മണ്ണയ്ക്കനാട് വലിയപാറ കുറിച്ചിത്താനം വില്ലേജ് ഓഫീസ് റോഡ് തകര്‍ന്നു. കനത്ത മഴയില്‍ റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞു വീണു. നിരവധി മരങ്ങളും മണ്ണിടിച്ചിലില്‍ കടപുഴകിയിട്ടുണ്ട് . നിരവധി കുടുംബങ്ങളാണ് റോഡ് തകര്‍ന്നതു മൂലം ദുരിതമനുഭവിക്കേണ്ടി വരുന്നത്. മഴ തുടര്‍ന്നാല്‍ റോഡ് പൂര്‍ണ്ണമായും ഇടിഞ്ഞു വീഴുമെന്ന ആശങ്കയാണുള്ളത്. ഇരുചക്രവാഹനങ്ങള്‍ പോലും കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. റോഡില്‍ നാട്ടുകാര്‍ അപകട മുന്നറിയിപ് നല്‍കിയിട്ടുണ്ട്. തകര്‍ന്ന റോഡിന്റെ ഭാഗത്തേയ്ക്ക് വെള്ളമൊഴുക്ക് തടഞ്ഞിട്ടുമുണ്ട്. റോഡിന്റെ മുകള്‍ ഭാഗത്ത് മണ്ണുനീക്കാന്‍ നടത്തിയ ശ്രമം പ്രദേശവാസികളുടെ പരാതിയെത്തുടര്‍ന്ന്  നിര്‍ത്തി വച്ചിരുന്നു. റോഡിന്റെ ഇടിഞ്ഞു പോയ ഭാഗം കെട്ടി റീ ടാറിംഗ് നടത്തി യാത്രാസൗകര്യം ഉറപ്പാക്കണമെന്നാണ് ആവശ്യമുയരുന്നത്.




Post a Comment

0 Comments