Breaking...

9/recent/ticker-posts

Header Ads Widget

പ്ലേറ്റ്‌ലെറ്റ് കുറഞ്ഞ യുവതിക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അതിവേഗ ശസ്ത്രക്രിയ



രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് കുറയുന്ന രോഗം ബാധിച്ച യുവതിക്ക്  വീഴ്ചയില്‍  ഇടുപ്പെല്ലില്‍ ഗുരുതര പരുക്കേറ്റതിനെ തുടര്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അതിവേഗ ശസ്ത്രക്രിയ നടത്തി . പ്ലേറ്റ്‌ലെറ്റ് കുറഞ്ഞ അവസ്ഥയില്‍ അമിത രക്തസ്രാവം ഉണ്ടായാല്‍ അപകട സാധ്യത വരുമെന്നതിനാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 2 മണിക്കൂര്‍ വേണ്ട ശസ്ത്രക്രിയ മുക്കാല്‍ മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഓര്‍ത്തോപീഡിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ഒ.റ്റി.ജോര്‍ജിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ ടീമാണ് അതിവേഗത്തില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി യുവതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് എത്തിച്ചത്. 



ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ വീണ്ടും എഴുന്നേറ്റ് നടക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും രക്തത്തില്‍ പ്ലേറ്റ്‌ലെറ്റ് ആവശ്യത്തിനില്ലാത്തതിനാല്‍ ശസ്ത്രക്രിയ ഏറെ അപകടസാധ്യത നിറഞ്ഞതാണെന്നും മെഡിസിറ്റിയിലെ  ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഓര്‍ത്തോപീഡിക്‌സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ഒ.റ്റി.ജോര്‍ജിന്റെ നേതൃത്വത്തില്‍ കണ്‍സള്‍ട്ടന്റ് ഡോ.ജോസഫ്.ജെ.പുല്ലാട്ട്, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ.റിക്കി രാജ്, അനസ്‌തേഷ്യോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ശിവാനി ബക്ഷി ,അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ.അജിത് പി.തോമസ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കെടുത്തു.




Post a Comment

0 Comments