യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിന് തടസ്സം സൃഷ്ടിച്ചതിന്റെ പേരില്‍ ബൈക്ക് യാത്രക്കാരനായ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം വല്ലകം ഭാഗത്ത് അഖില്‍, തമിഴ്‌നാട് സ്വദേശിയായ അയ്യപ്പന്‍ , ഉദയനാപുരം വല്ലകം പുതുവല്‍ വീട്ടില്‍ ജീവന്‍ നന്ദു എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം രാത്രി ബാറില്‍ നിന്നും പുറത്തേക്കിറങ്ങിയ യുവാവിന്റെ ബൈക്ക് ഇവരുടെ കാറിന് തടസ്സം സൃഷ്ടിക്കുകയും, തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു.
ഈ സമയം ഇവര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി കയ്യില്‍ കരുതിയിരുന്ന ഹാമറും, കമ്പിവടിയും ഉപയോഗിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ യുവാവിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷന്‍ എസ്.ഐ അബ്ദുല്‍ ജബ്ബാര്‍, സി.പി.ഓ മാരായ മനീഷ്, പുഷ്പരാജ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
0 Comments