Breaking...

9/recent/ticker-posts

Header Ads Widget

മരിയ സദനത്തിലെ അന്തേവാസികള്‍ക്ക് വിരുന്ന് ഒരുക്കി വിരമിക്കല്‍

 


3 പതിറ്റാണ്ടോളം അധ്യാപകനായി ജോലി ചെയ്ത് വിരമിക്കുന്ന കടനാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായ ജോര്‍ജ്ജുകുട്ടി ജേക്കബിന്റെ വിരമിക്കല്‍ വ്യത്യസ്തമായി. പാലാ മരിയ സദനത്തിലെ അന്തേവാസികള്‍ക്ക്  വിരുന്ന് ഒരുക്കിയായിരുന്നു അദ്ദേഹത്തിന്റെ റിട്ടയര്‍മെന്റ് ചടങ്ങ്. മുത്തോലി സ്വദേശിയായ ജോര്‍ജ്ജുകുട്ടി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി പാലാ കോര്‍പ്പറേറ്റിനു കീഴില്‍ വിവിധ സ്‌കൂളുകളില്‍ അധ്യാപക നായി സേവനം ചെയ്തു. പാലാ മരിയ സദനത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു വി.തുരുത്തന്‍ അദ്ധ്യക്ഷനായിരുന്നു. പാലാ കേര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ സെക്രട്ടറി ഫാദര്‍ ജോര്‍ജ് പുല്ലുകാല അനുഗ്രഹപ്രഭാഷണം നടത്തി. കടനാട് ഫെറോനാ പള്ളി വികാരി ഫാദര്‍ അഗസ്റ്റ്യന്‍ അരഞ്ഞാണി പുത്തന്‍പുരയില്‍ ഭക്ഷണം ആശീര്‍വദിച്ചു. സന്തോഷ് മരിയസദനം, റ്റോബിന്‍ കെ അലക്‌സ്, പെണ്ണമ്മ ജോസഫ്, ബൈജു കൊല്ലംപറമ്പില്‍, സിബി അഴകന്‍പറമ്പില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.  മരിയസദനത്തിന്റെ ഉപഹാരം ജോര്‍ജുകുട്ടി സാറിന് സമ്മാനിച്ചു.




Post a Comment

0 Comments