Breaking...

9/recent/ticker-posts

Header Ads Widget

മഴക്കൊയ്ത്ത് ശില്‍പശാലയും സി. ബാബു അനുസ്മരണ സമ്മേളനവും



മറ്റക്കര  കര്‍ഷക ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മഴക്കൊയ്ത്ത് ശില്‍പശാലയും സി. ബാബു അനുസ്മരണ സമ്മേളനവും നടത്തി. പട്യാലിമറ്റം സെന്റ് ആന്റണീസ് എല്‍.പി സ്‌കൂളില്‍ നടന്ന ശില്‍പശാലയ്ക്ക് ഡോ. പുന്നന്‍ കുര്യന്‍ നേതൃത്വം നല്‍കി. കോട്ടയം താലൂക്ക് ലൈബ്രറി സെക്രട്ടറിയായിരിക്കെ അന്തരിച്ച സി ബാബു അനുസ്മരണ സമ്മേളനത്തില്‍ ജില്ല പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖ്യ സംഭാഷണം നടത്തി. 



സൊസൈറ്റി പ്രസിഡന്റ ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് സജിത അജി,  അകലക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ , പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന ,കോട്ടയം ജില്ലാ ലൈബ്രറി കൗസില്‍ ജോയിന്റ് സെക്രട്ടറി എന്‍.ഡി ശിവന്‍, അകലക്കുന്നം പഞ്ചായത്ത് വികസന  സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീലത ജയന്‍, ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മാത്തച്ചന്‍ താമരശ്ശേരി,  ജോസഫ് ആന്റണി കൈമരപ്ലാക്കല്‍ , അഡ്വ. ജോണ്‍സണ്‍ വട്ടം തൊട്ടിയില്‍, റ്റോമിച്ചന്‍ മണിയങ്ങാട്ട്, എം.എസ് രാജു , സൊസൈറ്റി സെക്രട്ടറി ജയിoസ് ജോര്‍ജ് , സാബു വയ്‌ലക്കാട്ട്, ജീജി കെ ഐമനം, സെബാസ്റ്റ്യന്‍ കെ.വി തുടങ്ങിയവര്‍ സംസാരിച്ചു.



Post a Comment

0 Comments