Breaking...

9/recent/ticker-posts

Header Ads Widget

മേയ് ദിന റാലികള്‍ വര്‍ണാഭമായി



അന്തര്‍ദ്ദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മേയ് ദിന റാലികള്‍ വര്‍ണാഭമായി .  പാലായില്‍ AlTUC യുടെ നേതൃത്വത്തില്‍ നടന്ന മേയ് ദിന റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. പാലാ തെക്കേക്കരയില്‍ നിന്നുമാണ് റാലി ആരംഭിച്ചത് .  എ ഐ റ്റി യു സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ നൂറു കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു. ചെണ്ടമേളവും മുടിയാട്ടവും റാലിയെ ആകര്‍ഷകമാക്കി. വര്‍ണ ബലൂണുകളും ചുവപ്പു കൊടികളുമായി ആവേശോജ്വലമായ റാലിയാണ് നടന്നത്.  കൊടികളും, മുത്തുക്കുടകളും റാലിക്ക് കൊഴുപ്പേകി. റാലി ളാലം ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ് കുമാര്‍ മെയ് ദിന സന്ദേശം നല്‍കി. 


മണ്ഡലം പ്രസിഡന്റ് അഡ്വ. പയസ് രാമപുരം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ പി ആര്‍ തങ്കച്ചന്‍ , കിസ്സാന്‍ സഭ ജില്ല പ്രസിഡന്റ് അഡ്വ തോമസ് വി റ്റി, എ ഐ റ്റി യു സി ജില്ല ജോയിന്റ് സെക്രട്ടറി പി കെ ഷാജകുമാര്‍, കെ എസ് മാധവന്‍, കര്‍ഷക തൊഴിലാളി ജില്ല പ്രസിഡന്റ് റ്റി ബി ബിജു, മഹിള സംഘം സെക്രട്ടറി അനു ബാബു തോമസ്, പ്രസിഡന്റ് ശ്യാമള ചന്ദ്രന്‍, എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ജോമോന്‍ ജോണി, സെക്രട്ടറി എന്‍ എസ് സന്തോഷ് കുമാര്‍, എം റ്റി സജി, സിബി ജോസഫ്, പി കെ രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. എം കെ ഭാസ്‌കരന്‍, പി എന്‍ പ്രമോദ്, സിറിയക് തോമസ്, വി വി ഹരികുമാര്‍, ടോമി മാത്യു, പി അജേഷ്, പി എ മുരളി, കെ എസ് മോഹനന്‍, സി റ്റി സജിമോന്‍,കെ ബി സന്തോഷ്, കെ ബി അജേഷ്, ജോമോന്‍ ആന്റണി, അശോക് കുമാര്‍ പൂതമന,സലിന്‍ റ്റി ആര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.





Post a Comment

0 Comments