കേരള സ്റ്റേറ്റ് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂരില്‍ മെയ് ദിന റാലിയും സമ്മേളനവും നടത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ പരിസരത്തുനിന്നും ആരംഭിച്ച റാലി ജില്ലാ സെക്രട്ടറി കെ. സുരേഷ് കുമാര്‍ ഉല്‍ഘാടനം ചെയ്തു.
പേരൂര്‍ ജംഗ്ഷനില്‍ സമാപിച്ച റാലിയെ തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സമ്മേളനം കെ എസ് ബി എ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജി. സജീവ് അധ്യക്ഷത വഹിച്ചു. സംഘടനാ നേതാക്കളായ PV മോഹനന്‍, KK ലൈജു, TN ശങ്കരന്‍ ടി.കെ പ്രസാദ് , എന്‍ സന്തോഷ്, വി.പി രതീഷ് പി.ബി അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments