Breaking...

9/recent/ticker-posts

Header Ads Widget

എം. ഡി. സി. എം. എസ്. ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങള്‍



ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ്. ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒരു വര്‍ഷക്കാലമായി നടന്നു വന്ന  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് വെള്ളിയാഴ്ച മേലുകാവ് മറ്റത്ത് നിന്നും ചാലമറ്റത്തേയ്ക്ക്  വിളംബര റാലി നടന്നു.  സെന്റ് തോമസ് കാത്തലിക് പള്ളി വികാരി ഫാ.ജോര്‍ജ്ജ് കാരംവേലില്‍ ഉദ്ഘാടനം ചെയ്തു. സി എം എസ് സ്‌കൂള്‍   കോര്‍പ്പറേറ്റ് മാനേജര്‍ ജെസി ജോസഫ് ദീപ ശിഖ തെളിയിച്ചു. മേലുകാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ സനല്‍ കുമാര്‍ വിളംബര റാലി  ഫ്‌ലാഗ് ഓഫ് ചെയ്തു. എസ് എന്‍ ഡി പി ശാഖാ സെക്രട്ടറി പ്രകാശ് മാറാമറ്റം ആശംസകള്‍ അര്‍പ്പിച്ചു.  നവീകരിച്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍  സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും നടന്നു. പ്ലാറ്റിനം ജൂബിലി സമാപന ഉദ്ഘാടനം   സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക മുന്‍ ബിഷപ്പ് റ്റൈറ്റ്. റവ.ഡോ.കെ. ജി ദാനിയേല്‍ നിര്‍വ്വഹിച്ചു. സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ റവ. മാക്‌സിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു.



മജീഷ്യന്‍ പ്രൊഫ.പി.എം. മിത്ര മുഖ്യാതിഥിയായി മാന്ത്രിക കലാവിരുന്നൊരുക്കി സന്ദേശം നല്‍കി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ ഫെര്‍ണാണ്ടസ് ,  ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെറ്റോ ജോസ് ,മേലുകാവ് ഗ്രാമപഞ്ചായത്ത്   പ്രസിഡന്റ് ബിജു സോമന്‍,മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍  അനുരാഗ് പാണ്ടിക്കാട്, വാര്‍ഡ് മെമ്പര്‍ ഡെന്‍സി ബിജു, സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക  ട്രഷറര്‍ റവ. പി.സി. മാത്യുക്കുട്ടി,ബേക്കര്‍ ഡേല്‍ ചര്‍ച്ച് വാര്‍ഡന്‍മാരായ  ജോസഫ് ചാക്കോ, ജോര്‍ജ് കുട്ടി പി ജെ , ഹെഡ്മിസ്ട്രസ് ഇന്‍-ചാര്‍ജ്   ലിന്റാ ദാനിയേല്‍, പി.റ്റി. എ. പ്രസിഡന്റ് ജഗു സാം, ഓ.എസ്.എ. പ്രസിഡന്റ് സണ്ണി മാത്യു  വടക്കേമുളഞ്ഞനാല്‍, ജൂബിലി ആഘോഷ രക്ഷാധികാരി  എ.ജെ. ഐസക് അമ്പഴശ്ശേരില്‍,

ഓ എസ് എ വൈസ് പ്രസിഡന്റ് ദീപാ മോള്‍ ജോര്‍ജ്ജ്, സെക്രട്ടറി റ്റി. ജെ. ബെഞ്ചമിന്‍, ട്രഷറര്‍ സിബി മാത്യു പ്ലാത്തോട്ടം, എസ് എന്‍ ഡി പി മേലുകാവ് മറ്റം ശാഖാ പ്രസിഡന്റ് പി.എസ് ഷാജി, റവ.റോയ് പി.തോമസ്,റ്റിറ്റോ .റ്റി. തെക്കേല്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.മുന്‍ അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ,സുജാതാ മേലുകാവും സംഘവും നയിച്ച ഗാനസന്ധ്യ - മിമിക്‌സ് പ്രോഗ്രാമും നടന്നു.





Post a Comment

0 Comments