Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ വികസന പദ്ധതികള്‍ പുരോഗമിക്കുന്നു



കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ വികസന പദ്ധതികള്‍ പുരോഗമിക്കുന്നു.  സര്‍ജിക്കല്‍ ബ്ലോക്കിന്റെ നിര്‍മാണം സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കും. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണ പുരോഗതി അവലോകനം ചെയ്യാനായി മെഡിക്കല്‍ കോളജില്‍ സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ അവലോകന യോഗം നടന്നു. സര്‍ജിക്കല്‍ ബ്ലോക്കിലെ ഉപകരണങ്ങള്‍ വാങ്ങുന്നതടക്കമുള്ള പ്രവൃത്തികള്‍ സെപ്റ്റംബറിനകം പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍  അറിയിച്ചു. ആശുപത്രിയിലേക്ക് വൈദ്യുതി വിതരണം സുഗമമാക്കാന്‍  33 കെ.വി. സബ്സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള അടങ്കല്‍ തയാറാക്കി.. 



നബാര്‍ഡ് സഹായത്തോടെ നിര്‍മിക്കുന്ന 200 കിടക്കകളുള്ള കാര്‍ഡിയോജളി ബ്ലോക്കിന്റെ നിര്‍മാണം നവംബറില്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.  14 കോടി രൂപ ചെലവില്‍  ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെയും നിര്‍മാണം പുരോഗമിക്കുന്നു. മെഡിക്കല്‍ കോളജില്‍നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് നിര്‍മിക്കുന്ന ഭൂഗര്‍ഭപാതയുടെ നിര്‍മാണം രണ്ടു മാസത്തിനകം പൂര്‍ത്തീകരിക്കാനാകുമെന്നും യോഗം വിലയിരുത്തി. മെഡിക്കല്‍  കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്.ശങ്കര്‍, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, നബാര്‍ഡ്, പൊതുമരാമത്ത് വകുപ്പ്, കെ.എം.സി.എല്‍., കെ.എസ്.ഇ.ബി., വിവിധ വകുപ്പുകളുടെ സംസ്ഥാന-ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.



Post a Comment

0 Comments