Breaking...

9/recent/ticker-posts

Header Ads Widget

കാസില്‍ദ മെഗാ ഷോ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ദൃശ്യവിരുന്നൊരുക്കി



രാമപുരം മാര്‍ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാസില്‍ദ മെഗാ ഷോ പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ദൃശ്യവിരുന്നൊരുക്കി. ഉന്നത വിദ്യാഭ്യാസ രംഗത്ത് നാക് എ ഗ്രേഡ് കരസ്ഥമാക്കിയ  രാമപുരം മാര്‍ ആഗസ്തീനൊസ് കോളേജിന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ധന ശേഖരണാര്‍ത്ഥമാണ് ഈ ചാരിറ്റി ഷോ സംഘടിപ്പിച്ചത്. കോളേജ് മ്യൂസിക്കല്‍ ക്ലബ്ബിന്റെ  നേതൃത്വത്തില്‍ പാലാ കമ്മ്യൂണിക്കേഷനുമായി സഹകരിച്ചാണ്  അറുപതോളം കലാകാരന്‍മാര്‍ അണിനിരന്ന നൃത്ത,സംഗീത, നാടകാവിഷ്‌കാരമായ കാസില്‍ദാ അരങ്ങേറിയത്.  പാലാ  കമ്മ്യൂണിക്കേഷന്‍സിന്റെ  വിഖ്യാത നാടകം ജീവിതം  സാക്ഷിയും പ്രദര്‍ശിപ്പിക്കപ്പെട്ടു. മധ്യകേരളത്തില്‍ കോളേജ്  വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പൊതു ഇടത്തില്‍ നടത്തപ്പെടുന്ന ആദ്യ പരിപാടിയായിരുന്നു ഈ മെഗാ ഷോ.   



.പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ മെഗാ ഷോ ഉദ്ഘാടനം ചെയ്തു. കോളജ്  മാനേജര്‍ റവ ഫാ ബര്‍ക്കുമാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പല്‍ ഡോ ജോയി ജേക്കബ്,  കൗണ്‍സിലര്‍ ബിജി ജോജോ,പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഫാ ജോസഫ് ആലഞ്ചേരി, വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ്, രാജീവ് കൊച്ചുപറമ്പില്‍, കോളേജ് കൗണ്‍സില്‍ ചെയര്‍മാന്‍ ആശിഷ് ബെന്നി, പ്രകാശ്  ജോസഫ് , മനോജ് സി ജോര്‍ജ് , കിഷോര്‍, തോംസണ്‍ കെ അഗസ്റ്റിന്‍, ഷിബു വില്‍ഫ്രഡ് എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments