Breaking...

9/recent/ticker-posts

Header Ads Widget

2 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കി.



കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ യും MG സര്‍വ്വകലാശാല നാഷനല്‍ സര്‍വീസ് സ്‌കീമിന്റെയും പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 2 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കി. ഇലഞ്ഞിയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. TC തങ്കച്ചന്‍, ഇലഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ്  മോളി എബ്രഹാം എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. 



കൂത്താട്ടുകുളത്ത് പൂര്‍ത്തീകരിച്ച ഭവനത്തിന്റെ താക്കോല്‍ ദാനം കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബീനാമ്മ മാത്യു ,മുനിസിപ്പല്‍ കൗണ്‍സിലര്‍ സാറ TS,    PSWS ഡയറ ക്ടര്‍ ഫാദര്‍ തോമസ് കിഴക്കേല്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ സൂസമ്മ MP,  MG NSS കോഓര്‍ഡിനേറ്റര്‍ ഡോ. EN ശിവദാസന്‍, സിസ്റ്റര്‍ ലിറ്റില്‍ രേസ് , ശാന്തകുമാരി,  ഡോ അലക്‌സ് ജോര്‍ജ് , അനു മരിയ മാത്യു , അഞ്ജലി രമേശന്‍,  അജയ് ശക്തിധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments