Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാ സെമിനാര്‍



സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാ സെമിനാര്‍ മാമ്മന്‍മാപ്പിള ഹാളില്‍  പൊതുഭരണ (ന്യൂന പക്ഷ ക്ഷേമ ) വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു. .  സാമ്പത്തിക, സാമൂഹിക മേഖലകളില്‍ സംസ്ഥാനത്തെ വേറിട്ട നിലവാരത്തിലെത്തിക്കാന്‍  ന്യൂനപക്ഷ സമൂഹം വലിയ തരത്തില്‍ സഹായിച്ചിട്ടുണ്ടെന്ന് മിനി ആന്റണി പറഞ്ഞു. സംസ്ഥാന ന്യൂന പക്ഷ  കമ്മിഷന്‍ അധ്യക്ഷന്‍ അഡ്വ. എ.എ. റഷീദ്  യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 2024 ഡിസംബറോടെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരുലക്ഷത്തോളം പേര്‍ക്കു സംസ്ഥാന നോളജ് എക്കണോമി മിഷന്‍ വഴി തൊഴില്‍ നല്‍കാനാണ് ന്യൂനപക്ഷ കമ്മിഷന്‍ ശ്രമിക്കുന്നത് എന്ന് അഡ്വ.എ.എ. റഷീദ് പറഞ്ഞു. 
ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി മുഖ്യ പ്രഭാഷണം നടത്തി.  



ന്യൂന പക്ഷ കമ്മിഷന്‍ അംഗം  പി. റോസ, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ്  ബീനാ പി. ആനന്ദ് , സംഘാടക സമിതി ചെയര്‍മാന്‍ ടോം ജോസഫ് അറയ്ക്കപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ റഫീക് അഹമ്മദ് സഖാഫി, ദീപിക ദിനപത്രം ചീഫ് എഡിറ്റര്‍ ഡോ: ജോര്‍ജ് കുടിലില്‍, ചങ്ങനാശേരി അതിരൂപത എ.കെ.സി.സി. പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, എം.എസ്.എസ്. സംസ്ഥാന സെക്രട്ടറി എന്‍. ഹബീബ്, പെന്തക്കോസ്ത് കൗണ്‍സില്‍ ഓഫ് ഇന്ത്യ കോട്ടയം ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ടി.വി. തോമസ്, ന്യൂന പക്ഷ കമ്മിഷന്‍ രജിസ്ട്രാര്‍ എസ്. ഗീത എന്നിവര്‍ പ്രസംഗിച്ചു.  കേരള നോളജ് ഇക്കോണമി മിഷന്‍ റീജണല്‍ പ്രോഗ്രാം മാനേജര്‍ നീതു സത്യന്‍, ' സംസ്ഥാന ന്യൂന പക്ഷ കമ്മിഷന്‍ അംഗങ്ങളായ പി. റോസ, എ. സെയ്ഫുദീന്‍ ഹാജി എന്നിവര്‍ സെമിനാറില്‍ വിഷയാവതരണം നടത്തി.  സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ , ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്ന ധനസഹായ പദ്ധതികള്‍, കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ചുവരുന്ന പ്രത്യേക നൈപുണ്യ പരിശീലനം എന്നിവ സംബന്ധിച്ചു ന്യൂനപക്ഷ വിഭാഗങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ യാണ്  ജില്ലാതല സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്



Post a Comment

0 Comments