Breaking...

9/recent/ticker-posts

Header Ads Widget

'മോചനം' സെമിനാര്‍ സംഘടിപ്പിച്ചു.



പാലാ റോട്ടറി ക്ലബ് സത്‌രംഗി പ്രോജക്ടിന്റെയും മരിയ സദനത്തിന്റെയും ആഭിമുഖ്യത്തില്‍ 'ലഹരി ആസക്തിയെ പ്രതിരോധിക്കുക'  എന്ന വിഷയത്തെ അടിസ്ഥാനമാക്കി 'മോചനം'  സെമിനാര്‍  സംഘടിപ്പിച്ചു. നിക്കോട്ടിന്‍, ആല്‍ക്കഹോള്‍, ഡ്രഗ്‌സ്, ഇന്റര്‍നെറ്റ് അഡിക്ഷന്‍ എന്നീ ആസക്തികളില്‍  നിന്ന് മോചനം നേടുന്നതിനുള്ള ബോധവല്‍ക്കരണവുമായി  പാലാ റോട്ടറി സത് രംഗി ചെയര്‍മാന്‍ ഡോ. ജി ഹരീഷ് കുമാര്‍ ക്ലാസ് നയിച്ചു. 



മരിയസദനത്തിലെ 80-ലധികം വരുന്ന ലഹരി വിമുക്തി തേടുന്ന രോഗികളില്‍ പലരും ലഹരിയുടെ ഉപയോഗത്തില്‍ നിന്നും വിമുക്തി നേടേണ്ടതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചതും ശ്രദ്ധേയമായി. മരിയസദനത്തിലെ കുട്ടികള്‍ ലഹരി വിമുക്തിയെക്കുറിച്ചുള്ള മൈം അവതരിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍  നിര്‍വഹിച്ചു .പാലാ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ.ജോസ് കോക്കാട്ട് അധ്യക്ഷനായിരുന്നു.  മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, നിഖില്‍  സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.



Post a Comment

0 Comments