Breaking...

9/recent/ticker-posts

Header Ads Widget

മഴ പെയ്തതോടെ മുപ്ലി വണ്ടുകളുടെ ശല്യം



വേനല്‍ മഴ പെയ്തതോടെ മുപ്ലി വണ്ടുകളുടെ ശല്യം വര്‍ധിക്കുന്നു. രാത്രികാലങ്ങളില്‍ ലൈറ്റുകള്‍ തെളിയുമ്പോള്‍ പറന്നെത്തുന്ന മുപ്ലി വണ്ടുകള്‍ ഉറക്കം കെടുത്തുകയാണ്.  നീണ്ടൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ വില്ലേജ് ഹാള്‍ഭാഗത്ത് മുപ്ലി വണ്ടിന്റെ ശല്യം മൂലം ഉറങ്ങാന്‍ കഴിയാതെയും ഭക്ഷണം കഴിക്കാന്‍ പറ്റാതെയും നിരവധി കുടുംബങ്ങളാണ് വിഷമിക്കുന്നത്. വീടിനകത്തും പുറത്തും ഭിത്തിയിലും നിലത്തും തറയിലും  വണ്ടുകള്‍ നിറയുന്നതോടെ വീട്ടുകാരുടെ ഉറക്കം നഷ്ടപ്പെടുകയാണ്.  



പ്രദേശത്ത് വിജനമായി കിടക്കുന്ന ഒരേക്കറോളം വരുന്ന റബര്‍ തോട്ടത്തിന്റെ ചുറ്റുമുള്ള വീടുകളില്‍ ആണ് നിലവില്‍ മുപ്പിളി വണ്ടിന്റെ ശല്യം രൂക്ഷമായിരിക്കുന്നത്. വീടുകളില്‍ ലൈറ്റ് അണച്ചശേഷം റബര്‍ തോട്ടത്തില്‍  വെള്ള വസ്ത്രം വിരിച്ച്  ട്യൂബ് ലൈറ്റ് തെളിയിച്ച് മുപ്പിളി വണ്ടുകളെ ആകര്‍ഷിച്ച് വരുത്തി ശല്യമൊഴിവാക്കാനും ശ്രമം നടത്തുന്നുണ്ട്.  ബുദ്ധിമുട്ടിലായ  പ്രദേശവാസികള്‍ പരിഹാരത്തിനായി ഗ്രാമപഞ്ചായത്ത് അധികൃതരുടെ സഹായം തേടുകയാണ്.



Post a Comment

0 Comments