Breaking...

9/recent/ticker-posts

Header Ads Widget

വീട്ടമ്മയെയും ഭർത്താവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.



വീട്ടമ്മയെയും ഭര്‍ത്താവിനെയും ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ആശാരിശ്ശേരി ഭാഗത്ത് ലക്ഷംവീട് കോളനിയില്‍ സുനില്‍കുമാര്‍ (48) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം വൈകിട്ട് 6 : 45 മണിയോടുകൂടി അയല്‍വാസിയായ വീട്ടമ്മയെ വഴിയില്‍ വച്ച് തള്ളിയിട്ട് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാന്‍ ശ്രമിച്ച വീട്ടമ്മയുടെ ഭര്‍ത്താവിനെ ഇയാള്‍ കൈയിലിരുന്ന തുഴ കൊണ്ട് ആക്രമിക്കുകയായിരുന്നു. അക്രമണത്തില്‍ ഭര്‍ത്താവിന്റെ കൈവിരലിന് പൊട്ടല്‍ സംഭവിക്കുകയും ചെയ്തു. ഇയാള്‍ക്ക് വീട്ടമ്മയോടും കുടുംബത്തോടും വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വീട്ടമ്മയെയും ഭര്‍ത്താവിനെയും ഇയാള്‍ ആക്രമിച്ചത്.


 പരാതിയെ തുടര്‍ന്ന് കുമരകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കുമരകം സ്റ്റേഷന്‍ എസ്.എച്ച്. ഓ കെ.ജെ തോമസ്, എസ്.ഐ അനീഷ് കുമാര്‍, സി.പി.ഓ മാരായ ഷൈജു, അമ്പാടി, അനീഷ്, രതീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെറിമാന്‍ഡ് ചെയ്തു





Post a Comment

0 Comments