Breaking...

9/recent/ticker-posts

Header Ads Widget

മുട്ടുചിറ റൂഹാദ്ക്കുദിശ്ശ ഫൊറോന പള്ളിയില്‍ പന്തക്കുസ്താ തിരുനാള്‍ ആഘോഷം നടന്നു



മുട്ടുചിറ റൂഹാദ്ക്കുദിശ്ശ ഫൊറോന പള്ളിയില്‍ പന്തക്കുസ്താ തിരുനാള്‍ ആഘോഷം നടന്നു. ദിവ്യകാരുണ്യ ധ്യാനം, ഇടവക ദിനാചരണം, ആദ്യാക്ഷരം കുറിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ പന്തക്കുസ്ത ദിനത്തില്‍ നടന്നു.പരിശുദ്ധാത്മാവിന്റെ നാമധേയത്തിലുള്ള ഏഷ്യയിലെ ആദ്യത്തെ ദൈവാലയമായ മുട്ടുചിറ റൂഹാദ്ക്കുദിശ്ശാ ഫൊറോനാ പള്ളിയില്‍ പന്തക്കുസ്ത തിരുനാളിനോടനുബന്ധിച്ച്  ശനിയാഴ്ച  വൈകീട്ട് നടന്ന ആഘോഷമായ വി.കുര്‍ബാനയ്ക്കും പുറത്തു നമസ്‌കാരത്തിനും മോണ്‍സിഞ്ഞോര്‍ ജോസഫ് മലേപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു..



. പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച രാവിലെ ആഘോഷമായ വി.കുര്‍ബാനയും വിദ്യാരംഭം കുറിക്കലും നടന്നു. വൈകീട്ട് 4 ന് തിരുനാള്‍ റാസയ്ക്കുശേഷം നടന്ന ഇടവക ദിന സമാപന സമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി  ഉദ്ഘാടനംചെയ്തു.



Post a Comment

0 Comments