കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ സ്‌കൂളിന് പുതിയ ബസ് കൈമാറി. ആദ്യമായിട്ടാണ് സ്‌കൂളിന് സ്വന്തമായൊരു വാഹനം ലഭ്യമാകുന്നത്. സ്‌കൂള്‍ ബസിന്റെ താക്കോല്‍ പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ജോയി മണലേല്‍, സെക്രട്ടറി മനോജ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് സ്‌കൂള്‍ മാനേജര്‍ ഫാ.അബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പള്‍ സീമ സൈമണ്‍, പ്രധാനാധ്യാപിക സുജ മേരി തോമസ് എന്നിവര്‍ക്കു കൈമാറി.
പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ 16.50 ലക്ഷം രൂപയും അധ്യാപകരുടെ വിഹിതമായി ലഭിച്ച മൂന്ന് ലക്ഷം രൂപയും മറ്റു സുമനസ്സുകളില്‍ നിന്നും ലഭിച്ച ഫണ്ടുപയോഗിച്ചാണ് ബസ് വാങ്ങിയത്. 18 പേര്‍ക്ക് യാത്ര ചെയ്യാവുന്ന സൗകര്യമാണ് ബസിലുള്ളത്. ഇതോടുനുബന്ധിച്ചു നടന്ന യോഗം തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്തു. ഫാ.അബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, സംഘടനാ ഭാരവാഹികളായ കെ.ജയകൃഷ്ണന്‍, ജോയി മണലേല്‍, മനോജ് ജോസഫ്, തോമസ് വെട്ടുവഴി, മുന്‍ പ്രധാനാധ്യാപകന്‍ ആര്‍.സി.വിന്‍സെന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments