ശക്തമായ മഴയില്‍ ഞീഴൂര്‍ കിട്ടാമ്പാക്ക് റോഡ് വലിയതോട്ടിലേക്ക് ഇടിഞ്ഞു താഴ്ന്നു. റോഡിന്റെ പകുതിയോളം ഇടിഞ്ഞതോടെ ഇതുവഴിയുള്ള വാഹനഗതാഗതം അപകട ഭീഷിണിയിലായി. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കൂടുതല്‍ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഞീഴൂര്‍ കാട്ടാമ്പാക്ക് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി ഞീഴൂര്‍ പഞ്ചായത്തധികൃതര്‍ അറിയിച്ചു. ഞീഴൂര്‍ ആയുഷ് കേന്ദ്രത്തിന് സമീപവും തുരുത്തിപ്പള്ളി - വെണ്ണമറ്റം റോഡിലുമാണ് 40 മീറ്ററിലേറേ ദൂരം ഇടിഞ്ഞു വീണത് .
0 Comments