Breaking...

9/recent/ticker-posts

Header Ads Widget

ഓണംതുരുത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ചൊവ്വാഴ്ച പള്ളിവേട്ട നടന്നു.



ഓണംതുരുത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഏഴാം ഉത്സവ ദിവസമായ ചൊവ്വാഴ്ച പള്ളിവേട്ട ആഘോഷമായ ചടങ്ങുകളോടെ നടന്നു. വൈകീട്ട് കാഴ്ച ശ്രീബലി,  വേല, സേവ എന്നിവ നടന്നു. ഒറ്റപ്പാലം ഹരിയും സംഘവും അവതരിപ്പിച്ച സ്‌പെഷല്‍ പഞ്ചവാദ്യം നാദവിസ്മയമൊരുക്കി. തിരുവരങ്ങില്‍ തിരുവാതിരകളിയും നടന്നു. 



രാത്രി 10 ന് പള്ളിനായാട്ടും പള്ളിവേട്ട വിളക്കും നടന്നു. കലാനിലയം അനില്‍ കുമാറും സംഘവും പാണ്ടി മേളം അവതരിപ്പിച്ചു. ക്ഷേത്രത്തില്‍ ബുധനാഴ്ച ആറാട്ടിനോടനുബന്ധിച്ച് നടക്കുന്ന ആറാട്ടുപൂരത്തിന് മുന്നോടിയായി തൃശൂര്‍ പാറമേക്കാവ് ദേവസ്വത്തിന്റെ പൂരച്ചമയ പ്രദര്‍ശനവും നടന്നു.



Post a Comment

0 Comments