Breaking...

9/recent/ticker-posts

Header Ads Widget

തിരുവുത്സവാഘോഷങ്ങള്‍ സമാപിച്ചു.



ഓണംതുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ആറാട്ടോടെ സമാപിച്ചു. ബുധനാഴ്ച വൈകീട്ട് നടന്ന ആറാട്ട് പൂരം വിസ്മയക്കാഴ്ചയൊരുക്കി. 5 ഗജവീരന്മാര്‍  അണിനിരന്ന പൂരാഘോഷത്തിന് തൃശൂര്‍ പാറമേക്കാവ് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ കുടമാറ്റം ദൃശ്യവിരുന്നൊരുക്കി. തൃപ്പങ്ങോട്ട് പരമേശ്വര മാരാരും 75 ല്‍പരം കലാകാരന്മാരും ചേര്‍ന്ന് അവതരിപ്പിച്ച സ്‌പെഷ്യല്‍ പഞ്ചാരിമേളം ആറാട്ട് പൂരത്തിന് നാദവിസ്മയമായി. 



ഗജശ്രേഷ്ഠരും മേളകുലപതികളും  കുടമാറ്റവും പൂരപ്രപഞ്ചത്തിനെത്തിയ ഭക്തസഹസ്രങ്ങള്‍ക്ക് ആവേശക്കാഴ്ചയൊരുക്കി. പൂര വിസ്മയത്തിനു ശേഷം ആറാട്ട് പുറപ്പാടും തുടര്‍ന്ന് ആറാട്ടുസദ്യയും ആറാട്ടുകച്ചേരിയും നടന്നു. ആറാട്ടെതിരേല്‍പ്പും കിഴക്കെ നടയിലെ ദേശവിളക്കും ഭക്തിനിര്‍ഭരമായി. പാഞ്ഞാള്‍ വേലുക്കുട്ടിയും സംഘവും പാണ്ടിമേളം അവതരിപ്പിച്ചു. ആനക്കൊട്ടിലില്‍ പറവയ്പും കര്‍പ്പൂര ദീപക്കാഴ്ചയും നടന്നു.  ഉത്സവാഘോഷങ്ങളുടെ സമാപനം കുറിച്ച് വെടിക്കെട്ടും കൊടിയിറക്കുംനടന്നു





Post a Comment

0 Comments