Breaking...

9/recent/ticker-posts

Header Ads Widget

ചെക്ക് ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു.



ചെക്ക് ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ ഒരാള്‍  മുങ്ങി മരിച്ചു. പാലാ പയപ്പാര്‍ അമ്പലത്തിന് സമീപം കവറുമുണ്ടയില്‍ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തി നിടെ കൈ പലകകള്‍ക്കിടയില്‍ കുരുങ്ങി  കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു (53) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വെള്ളത്തില്‍ മുങ്ങി പലകകള്‍ക്കിടയില്‍ കയര്‍ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങിയാണ് രാജു മരിച്ചത്. കരൂര്‍ പഞ്ചായത്തിലെ 7-ാം വാര്‍ഡ് കവറുമുണ്ടയിലാണ് സംഭവം. ചെക്ക്ഡാമിന് മറുകരയില്‍ 3 കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രധാന ജംഗ്ഷനിലേയ്‌ക്കെത്താന്‍ ഇവര്‍ ചെക്ക്ഡാമിന് മുകളിലൂടെയാണ് നടക്കാറുള്ളത്. അല്ലാത്തപക്ഷം കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ടി വരും. ഇത്തവണ മഴ ശക്തിപ്രാപിക്കും മുന്‍പേ വെള്ളം തടഞ്ഞുനിര്‍ത്തുന്ന പലകകള്‍ മാറ്റണമെന്ന് കുടുംബങ്ങള്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് പഞ്ചായത്ത് അനുമതിയോടെ ഇന്ന് ഇവര്‍തന്നെ പലകകള്‍ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം


. മറുകരയിലെ താമസക്കാരും സുഹൃത്തുക്കളും ചേര്‍ന്നാണ് രാജുവിനൊപ്പം പലകകള്‍ മാറ്റിയത്. ചെക്ക്ഡാമിന് 4 ഷട്ടറുകളാണുള്ളത്. 3 ഷട്ടറുകള്‍ മാറ്റിയശേഷം അവസാനത്തെ ഷട്ടറിന്റെ പലകകള്‍ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ഒരാള്‍ താഴ്ചയിലധികം വെള്ളമുള്ളപ്പോഴാണ് പലകകള്‍ മാറ്റാനുള്ള ശ്രമം നടത്തിയത്. എന്നാല്‍ ഏതാനും ദിവസം മുന്‍പ് അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ അപകടം ഒഴിവാക്കാനാകുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് പാലായില്‍ നിന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം എത്തും മുന്‍പേ നാട്ടുകാര്‍ രാജുവിനെ വെള്ളത്തില്‍ നിന്നും പുറത്തെടുത്തിരുന്നു. മൃതദേഹം പാലാ ജനറലാശുപ്രതിയിലേയ്ക്ക്മാറ്റി.





Post a Comment

0 Comments