Breaking...

9/recent/ticker-posts

Header Ads Widget

അക്ഷരക്കൂട്ടം ഏകദിന കൂട്ടായ്മ

 


അഞ്ചിതള്‍പ്പൂവ്  കലാ സാഹിത്യ  കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ അക്ഷരക്കൂട്ടം ഏകദിന കൂട്ടായ്മ  ശ്രീകുമാലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ നടന്നു.  അക്ഷരക്കൂട്ടത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ മേഖലകളില്‍ നിന്നുള്ള 50 ഓളം കലാ സാഹിത്യകാരന്മാര്‍ പങ്കെടുത്തു.  അക്ഷര കൂട്ടം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  മേഖല ജോസഫ് ഉദ്ഘാടനം ചെയ്തു,  ചടങ്ങില്‍ ആത്മജ വര്‍മ്മ തമ്പുരാന്‍ മുഖ്യപ്രഭാഷണം നടത്തി. ഏഷ്യാനെറ്റ് ഷൈനിങ് സ്റ്റാര്‍ വിജയി അനീഷ് കുമരകം, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മേഖലാ ജോസഫ്, ഗിന്നസ്  ജേതാവ് ബോസ് അരയങ്കാവ്, മാധ്യമ പ്രവര്‍ത്തകന്‍ ബോസ്സ് ഭാവന,  രാധാദേവി, അയൂബ് ആലുങ്കല്‍ എന്നിവരെ  ആദരിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് വിജയന്‍ കല്ല് വാതുക്കലിന്റ കുടിക്കല്ലേ വിഷമാണ്  എന്ന നോവല്‍ പ്രകാശനം  നടത്തി . അക്ഷരക്കൂട്ടത്തില്‍  കെ പി ആനന്ദക്കുട്ടന്‍   ജയദേവ് വി.ജി, അനീഷ് ഗംഗാധരന്‍, ശരണ്യ അനീഷ്, എസ് ഡി പ്രേംജി, കെ.പി ഹരികുമാര്‍, അയൂബ് ആലുങ്കല്‍, നന്ദകുമാര്‍ സി,ഷെല്ലി വൈഗ എന്നിവര്‍ സംസാരിച്ചു. ' കായലിലൂടെ വിനോദയാത്ര, സാഹിത്യ ചര്‍ച്ച, കവി അരങ്ങ്,കലാ പരിപാടികള്‍ എന്നിവയും നടന്നു.




Post a Comment

0 Comments