Breaking...

9/recent/ticker-posts

Header Ads Widget

ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഏഴാമത് വാര്‍ഷിക ആഘോഷം



ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുടെ ഏഴാമത് വാര്‍ഷിക ആഘോഷം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം  ശരത്ശശി അധ്യക്ഷത വഹിച്ചു. റവ.ഫാദര്‍ ഫിലിപ്പ്  അനുഗ്രഹ പ്രഭാഷണം നടത്തി. ഒരുമ നിര്‍മ്മിച്ച സ്‌നേഹാലയത്തിന്റെ ഉദ്ഘാടനം വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷും ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോള്‍ ജേക്കബും നിര്‍വഹിച്ചു. 



ചടങ്ങില്‍ ഗാനരചയിതാവും തിരക്കഥാകൃത്തുമായ സുധാംശു, ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, വാര്‍ഡ് മെമ്പര്‍മാരായ ബോബന്‍ മഞ്ഞളാമലയില്‍, ശ്രീലേഖ മണിലാല്‍, എസ്.എന്‍.ഡി.പി.ശാഖ സെക്രട്ടറി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍3 0 നിര്‍ധന രോഗികള്‍ക്ക് ചികിത്സാ സഹായം, 10 പേര്‍ക്ക് മരുന്ന്, കിഡ്‌നി രോഗബാധിതരായ 15 പേര്‍ക്ക് ഡയാലിസിസ് കിറ്റ്, നാഷണല്‍ എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്റെ  സാമ്പത്തിക സഹായത്തോടെ  സ്‌കൂള്‍ കിറ്റുകള്‍,  170 കുട്ടികള്‍ക്ക് സൗജന്യ പഠന കിറ്റുകള്‍,  സ്ത്രീ ശാക്തീകരണത്തിനായി  11 സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീനുകള്‍  എന്നിവയും വിതരണം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.



Post a Comment

0 Comments