Breaking...

9/recent/ticker-posts

Header Ads Widget

എല്ലാ പ്രധാന റോഡുകളും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടത് ജനങ്ങള്‍ക്ക് ദുരിതമായി.

 


കനത്ത മഴപെയ്തപ്പോള്‍ പാലായിലെ എല്ലാ പ്രധാന റോഡുകളും വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടത് ജനങ്ങള്‍ക്ക് ദുരിതമായി.  ഓരോ വെള്ളപൊക്ക കാലത്തും പാലായിലേയ്ക്കുള്ള യാത്ര തടസ്സ പ്പെടുന്നത് പതിവ് കാഴ്ചയാണ്. ചൊവ്വാഴ്ച തകര്‍ത്തു പെയ്ത മഴയില്‍ പാലാ-ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയിലും പനയ്ക്കപ്പാലത്തും വെള്ളം കയറി. പാലാ- പൊന്‍കുന്നം റോഡില്‍ കടയത്തും, പാലാ- കുറവിലങ്ങാട് റോഡില്‍ വള്ളിച്ചിറ മണലേല്‍, മുറിഞ്ഞാറ എന്നിവിടങ്ങളിലുമാണ് വെള്ളം കയറിയത് കാര്‍, ടൂ വീലര്‍ യാത്രക്കാരുടെ യാത്ര മുടക്കി. പലര്‍ക്കും തുടര്‍ യാത്രയ്ക്ക് ബുദ്ധിമുട്ട് നേരിട്ടു. 

എറണാകുളം, തൃശൂര്‍ ഭാഗത്തേയ്ക്കുള്ള പ്രധാന കവാടമായ പാലായിലെ ഗതാഗത തടസ്സം നിരവധി പേരെയാണ് ബാധിക്കുന്നത്. പാലായില്‍ വാഹനം വച്ച് മറ്റു സ്ഥലങ്ങളില്‍ പോയവര്‍ക്ക് തിരികെ പാലയിലെത്താന്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്ന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്‌സണ്‍ മാന്തോട്ടം പറഞ്ഞു.

പാലാ- പൂഞ്ഞാര്‍ പാതയിലെ വെള്ളം കയറുന്ന മൂന്നാനിയില്‍ റോഡ് ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശം ബജറ്റിലുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. നഗരത്തില്‍ വെള്ളം കയറിയാല്‍ ബൈപാസിലേക്ക് കയറണമെങ്കില്‍ ജനറല്‍ ആശുപത്രി റോഡ് മാത്രമാണുള്ളത്.ഈ റോഡ് വികസനത്തിനായി അനുവദിച്ച 3.5 കോടി രൂപ ലാപ്‌സാകുകയായിരുന്നു. 

കുറവിലങ്ങാട് റോഡില്‍ വെള്ളം കയറുന്ന മണലേല്‍, മുറിഞ്ഞാറ പാലം ഉയര്‍ത്തണമെന്ന ആവശ്യത്തിലും നടപടികള്‍ ഉണ്ടായിട്ടില്ല. വെള്ളO കയറിയാല്‍ എറണാകുളം, മൂവാറ്റുപുഴ ഭാഗത്തേക്ക് കടന്നു പോകുവാനുള്ള ഏക മാര്‍ഗമായ നെല്ലിയാനി ബൈപാസ് ഏഴു മീറ്റര്‍ ടാര്‍ വീതി ഉറപ്പു വരുത്തേണ്ടത് തടസ്സരഹിതയാത്രയ്ക്ക് അനിവാര്യമാണ്. വെള്ളപൊക്ക സമയത്ത് ഗതാഗത സ്തംഭനം ഒഴിവാക്കുവാന്‍ പാലാ - പൂഞ്ഞാര്‍ റോഡിലെ മൂന്നാനി , പനയ്ക്കപ്പാലം ഭാഗം ഉയര്‍ത്തുകയും പാലാ - കുറവിലങ്ങാട് റോഡില്‍ മണലേല്‍, മുറിഞ്ഞാറ പാലങ്ങള്‍ ഉയര്‍ത്തിയും, ജനറല്‍ ആശുപത്രി റോഡ് 15 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ചും യാത്രാ തടസ്സം ഒഴിവാക്കണമെന്ന് പാസഞ്ചേഴ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.





Post a Comment

0 Comments