Breaking...

9/recent/ticker-posts

Header Ads Widget

പാലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി നവീകരിക്കണമെന്ന് ആവശ്യമുയരുന്നു.



പാലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് നവീകരിക്കണമെന്ന് ആവശ്യമുയരുന്നു. ആശുപത്രിയില്‍ പലയിടത്തും ടൈലുകള്‍ പൊട്ടികിടക്കുന്നത്  രോഗികളെയും ജീവനക്കാരെയും. വിഷമിപ്പിക്കുകയാണ്. രണ്ടാം നിലയില്‍ ലാബിന്റെ മുന്‍വശത്തെയുള്ള ടൈലുകളാണ് തകര്‍ന്നത്. ആശുപത്രിയുടെ അകത്ത്  ഭിത്തികളുടെ  സിമന്റ് പാളികള്‍ അടര്‍ന്ന വീഴുന്നുണ്ട്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ഇരിക്കുവാനുള്ള കസേരകള്‍ പലതൂം തുരുമ്പ് പിടിച്ചിട്ടുണ്ട്. ഇതു മൂലം രോഗികളുടെ ദേഹത്തും ,വസ്ത്രങ്ങളിലും തുരുമ്പുകറ പറ്റുന്നതായും ആക്ഷേപമുയരുന്നു.



 ആശുപത്രിയിലെ എല്ലാ സംവിധാനങ്ങളും കമ്പ്യൂട്ടറൈസഷന്‍ നടത്തുന്നതിനു മുന്‍പ് ആശുപത്രിയുടെ ശോചനീയാവസ്ഥ മാറ്റി എടുക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറകണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കല്‍ആവശൃപ്പെട്ടു.



Post a Comment

0 Comments