പാലാ നഗരസഭയുടെ നേതൃത്വത്തില്‍ കെ.എം മാണി സ്മാരക ഗവ.ജനറല്‍ ആശുപത്രിയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി. നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലേഴ്‌സ്, നഗരസഭ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ആശുപത്രി പരിസരത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നു. സൂപ്രണ്ട് Dr. അഭിലാഷ്, RM0 Dr രേഷ്മ , നഗരസഭാംഗങ്ങളായ ലീനാ സണ്ണി പുരയിടം, സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പില്‍, ലിസിക്കുട്ടി മാത്യു, ബിജി ജോജോ, ജേസ് ചീരാംകുഴി, ആനി ബിജോയി ,തോമസ് പീറ്റര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments