യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂര്‍ കൊഴുവനാല്‍ കൊങ്ങാരപ്പള്ളില്‍ ജിന്റു ജോര്‍ജ്ജ്, പത്തനംതിട്ട ചാത്തന്‍തറ താന്നിമൂട്ടില്‍ വീട്ടില്‍ ശരത് മോന്‍, അകലകുന്നം ഇടമുള പേഴുത്തുങ്കല്‍ വീട്ടില്‍ ജിത്തു മോന്‍എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടുകൂടി കൊഴുവനാല്‍ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അറക്കപ്പാലം ഭാഗത്ത് വച്ച് തടഞ്ഞു നിര്‍ത്തുകയും, ഇവരെ ചീത്ത വിളിക്കുകയും വണ്ടിയില്‍ ഉണ്ടായിരുന്ന യുവാവിനെ അരിവാള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
0 Comments