Breaking...

9/recent/ticker-posts

Header Ads Widget

റിവര്‍വ്യൂറോഡിന്റെ അടിഭാഗം ഇടിഞ്ഞുവീണു



പാലാ വലിയ പാലത്തിന് സമീപം റിവര്‍ വ്യൂറോഡിന്റെ അടിഭാഗം ഇടിഞ്ഞുവീണു. വലിയ പാലത്തിന് സമീപത്തായി നിലവില്‍ നിര്‍മ്മാണം നിലച്ചിരിക്കുന്ന റോഡിനോട് ചേര്‍ന്നുള്ള പഴയ റിവ്യൂ റോഡിന്റെ അടിഭാഗമാണ് കല്ലുകള്‍ ഇടിഞ്ഞ് അപകടമായത് . ഈ ഭാഗത്ത് വീപ്പകള്‍ നിരത്തി അപകടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  



നിരവധി വാഹനങ്ങള്‍  കടന്നു പോവുന്ന ഭാഗത്ത് റോഡ് ഇടിഞ്ഞു കിടക്കുന്നത് കാല്‍നടയാത്രകരെയും ബുദ്ധിമുട്ടിലാക്കുന്നു . ഭാരവാഹനങ്ങള്‍ ഇതിലെ കടന്നുപോകുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യത്തില്‍ ഇവിടെ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിയ്ക്കണമെന്ന ആവശ്യം ഉയരുന്നു.  രാത്രി സമയങ്ങളില്‍ വാഹനം സൈഡിലേക്ക് ഒതുക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കും. എത്രയും വേഗം അധികൃതര്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്നും ആവശ്യം ഉയരുന്നു



Post a Comment

0 Comments