Breaking...

9/recent/ticker-posts

Header Ads Widget

കാശ്മീരിലേക്ക് പഠന-പര്യവേക്ഷണ യാത്ര ആരംഭിച്ചു.



കാശ്മീരിലേക്ക് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കുന്ന സംഘം പഠന-പര്യവേക്ഷണ യാത്ര  ആരംഭിച്ചു. എല്ലാ വര്‍ഷവും പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററിയില്‍ നിന്നും നടത്താറുള്ള പഠന-പര്യവേഷണ യാത്രയ്ക്ക്  Dr. നി ജോയി പി. ജോസ്,  സാബുമോന്‍ തോമസ് എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ 5 പ്ലസ്ടു വിദ്യാര്‍ത്ഥികളടങ്ങിയ സംഘമാണ് യാത്ര പുറപ്പെട്ടത്.  ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്നും ഡല്‍ഹിയിലെത്തി അവിടെ നിന്നും  ട്രെയിന്‍ മാര്‍ഗം ജമ്മുവിലേയ്ക്ക് യാത്ര തുടരും



.. ജമ്മു, ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, ബൂട്ടാ പത്രി, ബാരാമുള്ള, അമൃത് സര്‍, വാഗാ അതിര്‍ത്തി, ലുദ്യാന,  എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് മേയ് 25 ന് രാത്രി നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തുന്ന വിധമാണ് യാത്രയുടെ സമയ ക്രമം തയ്യാറാക്കിയിട്ടുള്ളത്. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കും, വിശിഷ്ട വ്യക്തിത്വങ്ങളുടെ കര്‍മ്മഭൂമിയിലേക്കുമൊക്കെയുള്ള ഇത്തരം യാത്രകള്‍ ഏതാനും വര്‍ഷങ്ങളായി പാലാ  സെന്റ് തോമസില്‍ നിന്നും എല്ലാ വര്‍ഷവും നടത്താറുണ്ട്.



Post a Comment

0 Comments