മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ എല്‍.പി, യു.പി സ്‌കൂളുകളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് കുട, നോട്ട്ബുക്ക്, ബാഗ് തുടങ്ങിയവ വിതരണം നടത്തി.75000/- രൂപ വിലവരുന്ന പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേല്‍വെട്ടം നിര്‍വ്വഹിച്ചു. ബാങ്ക് വെസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍,ഭരണ സമിതിയംഗങ്ങളായ തുളസീദാസ് എ, ആന്‍സമ്മ സാബു, ഷൈജു പി.മാത്യു, ജോസഫ് അഗസ്റ്റിന്‍, ജോസ് തോമസ് കെ, സിജോമോന്‍ എ.ജെ, ജോണി അബ്രാഹം, ബിനീഷ് ഭാസ്‌കരന്‍. നിര്‍മ്മല ദിവാകരന്‍, സില്‍ബി ജെയ്‌സണ്‍, സെക്രട്ടറി ജോജിന്‍ മാത്യു. അദ്ധ്യാപക പ്രതിനിധി സാജന്‍ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments