Breaking...

9/recent/ticker-posts

Header Ads Widget

പെട്രോള്‍ ടാങ്കര്‍ ലോറിക്ക് തീപിടിച്ചു



കുറുപ്പുന്തറയില്‍ പെട്രോള്‍ ടാങ്കര്‍ ലോറിക്ക് തീപിടിച്ചു. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കുറുപ്പുന്തറയ്ക്കും മുട്ടുചിറയ്ക്കും മധ്യേ ആറാം മൈലില്‍ ഉള്ളഅപകട വളവിലാണ് ടാങ്കര്‍ ലോറിക്ക് തീപിടിച്ചത് . ഉച്ചയ്ക് 1.45 ഓടെയാണ് ടാങ്കര്‍ ലോറിയുടെ ക്യാബിനില്‍ നിന്നും തീയും പുകയും  ഉയര്‍ന്നത്.. 


ലോറിയുടെ ക്യാബിന്‍ കത്തിയെങ്കിലും പെട്രോള്‍ ടാങ്കിന്റെ ഭാഗത്തേക്ക് തീ പടരാതിരുന്നതു മൂലം വന്‍ ദുരന്തം വഴിമാറി. കടുത്തുരുത്തിയില്‍ നിന്നുള്ള  അഗ്‌നിരക്ഷാ വിഭാഗം തീയണയ്കാന്‍ നടപടി സ്വീകരിച്ചു ഫയര്‍ഫോഴ്‌സിന്റെ 4 യൂണിറ്റുകള്‍ സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു.





Post a Comment

0 Comments