Breaking...

9/recent/ticker-posts

Header Ads Widget

പോക്‌സോ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.



പോക്‌സോ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ അന്തിനാട് പരമല വീട്ടില്‍ സിബി ജോസഫ്  എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം പാലാ ബൈപാസ് റോഡില്‍ വച്ച് ഇവിടെ നില്‍ക്കുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെയും, പെണ്‍കുട്ടിയുടെയും നേരെ നഗ്‌നതാപ്രദര്‍ശനം നടത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.  പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ഹാജരാക്കി.



.



Post a Comment

0 Comments