ഏറ്റുമാനൂര്‍ പട്ടിത്താനം മണര്‍കാട് ബൈപ്പാസ് റോഡില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ വേഗത പരിശോധന ശക്തമാക്കി. ബൈപാസ് റോഡില്‍ വാഹനാപക വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധനയും ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണവും നടത്തുന്നത് . രാത്രിയും പകലും പരിശോധന ശക്തമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞദിവസം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു കലുങ്കിലിടിച്ച് മറഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകള്‍ മരണപ്പെട്ടിരുന്നു.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര കിഴക്കേനട, വടക്കേനട, പാറകണ്ടം ജംഗ്ഷന്‍ എന്നിവിടങ്ങളിലും നിരവധിയായ അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്. ഇന്റര്‍സെപ്ടര്‍ റഡാര്‍ ക്യാമെറകള്‍ ഉപയോഗപ്പെടുത്തിയാണ് പരിശോധന. ആധുനിക നിലവാരത്തില്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടെ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ അമിത വേഗതയില്‍ റോഡ് നിയമങ്ങള്‍ ലംഘിച്ച് പായുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.
0 Comments