Breaking...

9/recent/ticker-posts

Header Ads Widget

'പ്രഥമം പ്രതിരോധം' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.



മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 'പ്രഥമം പ്രതിരോധം' പദ്ധതിക്ക്  ജില്ലയില്‍ തുടക്കമായി. കോട്ടയം ചിന്മയ വിദ്യാലയയില്‍ നടന്ന ജില്ലാതല സമ്മേളനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ: എന്‍. പ്രിയ  ഉദ്ഘാടനം ചെയ്തു.  ജില്ലാ രോഗ നിരീക്ഷണ ഓഫീസര്‍ ഡോ: ജെസി ജോയ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ: വ്യാസ് സുകുമാരന്‍, ചിന്മയ വിദ്യാലയ പ്രിന്‍സിപ്പല്‍ ഗീത ദേവി വര്‍മ, ജില്ല മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, ജനറല്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ ശശിലേഖ വി.എസ്,  ടെക്നിക്കല്‍ അസിസ്റ്റന്റ് ഗോപാലന്‍ ഇ.കെ, എന്റമോളജിസ്റ് സി. സതീഷ്‌കുമാര്‍,  സി.ഡി.എസ് അംഗം അല്‍ഫോന്‍സാ അലക്സ്, റെസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധി ജോണ്‍ കുര്യന്‍ പദ്ധതിയവര്‍ സംസാരിച്ചു. 



കോട്ടയം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ. സൈറു ഫിലിപ്പ്  സെമിനാറിന് നേതൃത്വം നല്‍കി.  കോട്ടയം എസ്.എച്ച്  സെന്റര്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ ബോധവല്‍ക്കരണ കലാപരിപാടി അവതരിപ്പിച്ചു. എലിപ്പനി, ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, കൊതുകു ജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, വായുജന്യ രോഗങ്ങളായ എച്ച്1. എന്‍1 ഇന്‍ഫ്ളുന്‍സ എന്നിവ പ്രതിരോധിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്നു ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു.




Post a Comment

0 Comments