Breaking...

9/recent/ticker-posts

Header Ads Widget

പൊങ്കാല ഭക്തിസാന്ദ്രമായി.



ഏറ്റുമാനൂര്‍ പുന്നത്തുറ വെസ്റ്റ് മണിമലക്കാവ്  ദേവിക്ഷേത്രത്തില്‍ തിരുവുത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാല ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തര്‍  ദേവിക്ക് പൊങ്കാല അര്‍പ്പിച്ചു.  ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മനയ്ക്കല്‍ ബ്രഹ്‌മശ്രീ  നാരായണന്‍  നമ്പൂതിരി പൊങ്കാലയ്ക്ക് ആരംഭം കുറിച്ച്  ഭണ്ഡാര അടുപ്പില്‍ അഗ്‌നി പകര്‍ന്നു.  ക്ഷേത്രം മേല്‍ശാന്തി  മുട്ടത്തുമന ബ്രഹ്‌മശ്രീ മഹേഷ് ദാമോദരന്‍ നമ്പൂതിരി ചടങ്ങുകളില്‍  സന്നിഹിതനായിരുന്നു. 



വിവിധ ദേശങ്ങളില്‍ നിന്നും നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തി  ദേവിക്ക് പൊങ്കാല അര്‍പ്പിച്ചത്. വിശേഷാല്‍ പൂജകള്‍, മഹാപ്രസാദഊട്ട്, ആറാട്ട് പൂജ, ക്ഷേത്രത്തില്‍ നിന്നും  ശ്രീഭദ്ര വാദ്യകലാസമിതിയുടെ  സ്‌പെഷ്യല്‍ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ  ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 9ന്  ക്ഷേത്ര കവാടത്തില്‍ ആറാട്ട് എതിരേല്‍പ്പ്, പത്തിന് കൊടിയിറക്ക്, 10 30 ന് വാര്‍ഷിക കലശം എന്നിവയാണ് ശനിയാഴ്ചത്തെ ചടങ്ങുകള്‍.



Post a Comment

0 Comments