Breaking...

9/recent/ticker-posts

Header Ads Widget

വീടിന്റെ താക്കോല്‍ ദാനം മേയ് 26 ന്



നിര്‍ദ്ധന കുടുംബത്തിന്റെ വീട് എന്ന സ്വപ്നം കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കി. രാമപുരത്തെ ഒരു പാവപ്പെട്ട കുടുംബത്തിന് വ്യാപരി വ്യവസായി ഏകോപന സമിതി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ  താക്കോല്‍ ദാനം മേയ് 26 ന് രാമപുരം മൈക്കിള്‍ പ്ലാസ ഓഡിറ്റോയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വ്യപാരി വ്യവസായി ഏകോപന സമിതി രാമപുരം യൂണിറ്റ് വാര്‍ഷിക സമ്മേളനനവും 26 ന് നടക്കും.



 വൈകിട്ട് 5 ന് രാമപുരം ടൗണ്‍ മൈക്കിള്‍ പ്ലാസാ ഓഡിറ്റോറിയത്തില്‍  സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര  ഉദ്ഘാടനം ചെയ്യും. വീടിന്റെ താക്കോല്‍ ദാന കര്‍മ്മവും ചടങ്ങില്‍ നടക്കും. യൂണിറ്റ് പ്രസിഡന്റ് സജി മിറ്റത്താനി അദ്ധ്യക്ഷത വഹിക്കും. രാമപുരം ഫൊറോന പള്ളി വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, KVVES ജില്ലാ പ്രസിഡന്റ് എം. കെ തോമസുകുട്ടി എന്നിവര്‍ പ്രസംഗിക്കും. യോഗത്തില്‍ വച്ച് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്  ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. പാലായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, സജി മിറ്റത്താനി, ഷാജന്‍ ഉഴുന്നാലില്‍, പി.എം മാത്യു ചോലിക്കര, ബേബി കണിയാരകം എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments