മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്വകാര്യ ബസ്സുകളുടെ സുരക്ഷാ പരിശോധന ശക്തമാക്കി. വിദ്യാലയങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തിലാണ് പൊതുയാത്ര വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധനകള്‍ നടത്തുന്നത്. റോഡ് ടാക്‌സ്, ഇന്‍ഷുറന്‍സ് അടക്കമുള്ളവ പരിശോധിക്കുന്നുണ്ട് .
സ്‌കൂളുകള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികളുടെ തിരക്കുവര്‍ധിക്കുന്നതും കനത്ത മഴയുടെ സാധ്യതയും പരിഗണിച്ചാണ് സുരക്ഷാ സംവിധാന ങ്ങള്‍ ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാഹന ഉടമകള്‍ക്ക് മതിയായ അവബോധം സൃഷ്ടിക്കുവാനും അറ്റകുറ്റപ്പണികള്‍ അടക്കമുള്ളവ യഥാസമയം പൂര്‍ത്തീകരിക്കാനും കൂടിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഫോഴ്‌സ് മെന്റ് വിഭാഗം പരിശോധനകളിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
0 Comments