Breaking...

9/recent/ticker-posts

Header Ads Widget

ഭരണ സ്തംഭനമുണ്ടായിരിക്കുകയാണെന്ന് സജി മഞ്ഞക്കടമ്പില്‍



പാലാ മുനിസിപ്പല്‍ ഭരണസമിതിയിലെ ഭരണപക്ഷത്തിന്റെ തമ്മിലടി മൂലം ഭരണ സ്തംഭനമുണ്ടായിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.  പാലായിലെ മഴക്കാലപൂര്‍വ്വ ശുചീകരണം, വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം മീനച്ചിലാറ്റിലേയ്ക്ക് ഒഴുകുന്ന വിഷയം ഉള്‍പ്പെടെ  അടിയന്തര ചര്‍ച്ച നടക്കേണ്ട സമയത്ത്  ഭരണപക്ഷം തമ്മിലടിച്ച് പാലായിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും സജി ആരോപിച്ചു. 


LDF നേതൃത്വം അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെട്ട് ഭരണ സ്തംഭനവും നിഷ്‌ക്രിയത്വവും ഒഴിവാക്കണമെന്നും സജി ആവശ്യപ്പെട്ടു. ഭരണപക്ഷത്തെ തമ്മിലടി കണ്ട് ആസ്വദിച്ച്  നോക്കിയിരിക്കുന്ന പ്രതിപക്ഷം പാലാക്കാര്‍ക്ക് ബാധ്യതയാണെന്നും  സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.




Post a Comment

0 Comments