Breaking...

9/recent/ticker-posts

Header Ads Widget

ശ്രീമദ് ഭാഗവത പാരായണത്തിനും പ്രഭാഷണത്തിനും തുടക്കമായി



കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ സുവര്‍ണ്ണ ജൂബിലി ഭാഗവത സപ്താഹയജ്ഞ വേദിയില്‍ ശ്രീമദ് ഭാഗവത പാരായണത്തിനും പ്രഭാഷണത്തിനും തുടക്കമായി. യജ്ഞാചാര്യന്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും, സഹ ആചാര്യന്‍ മരങ്ങാട് മുരളീകൃഷ്ണന്‍ നമ്പൂതിരിയും പാരായണവും പ്രഭാഷണവും നടത്തി. സൂത ശൗനക സംവാദം, ഭീഷ്മസ്തുതി, ചതുശ്ലോകീ ഭാഗവതം, വരാഹാവതാരം തുടങ്ങിയ ഭാഗങ്ങള്‍ പാരായണം ചെയ്തു. 



അന്‍പതു ക്ഷേത്രങ്ങളില്‍ നിന്നുള്ള വിഗ്രഹഘോഷയാത്രയും പെരുന്താനം ദേശത്തുനിന്നുമുള്ള കലവറ നിറക്കല്‍ ഘോഷയാത്രയും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ വ്യാഴാഴ്ച വൈകീട്ട് ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ധര്‍മ്മ ചൈതന്യ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ച് തുടക്കമിട്ട സ്പ്താഹ യജ്ഞത്തിന്റെ ആദ്യദിനത്തില്‍ തൃശൂര്‍ നടുവില്‍ മഠം അച്ചുത ഭാരതി സ്വാമിയാര്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ കൂടിയായ അച്യുത ഭാരതി സ്വാമിയാരെ ദേവസ്വം ഭാരവാഹികളായ T.N ശങ്കരന്‍ നമ്പൂതിരി, p.p പരമേശ്വരന്‍ നമ്പൂതിരി, K നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന്സ്വീകരിച്ചു.



Post a Comment

0 Comments