Breaking...

9/recent/ticker-posts

Header Ads Widget

റോഡ് സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു



മഴക്കാലമെത്തുകയും സ്‌കൂള്‍ തുറക്കുകയും ചെയ്യുന്നതോടെ  റോഡ് സുരക്ഷ  ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. മുന്‍വര്‍ഷങ്ങളില്‍ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍  സ്‌കൂളുകള്‍ക്കു സമീപവും പ്രധാന സ്ഥലങ്ങളിലും വാഹന ഗതാഗത നിയന്ത്രണത്തിന് പോലീസിന്റെ സേവനം  ലഭ്യമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം സ്‌കൂള്‍ തുറക്കുന്നതിനു പിറ്റേന്നാവുമ്പോള്‍ പോലീസിന് ജോലി ഭാരം കൂടുകയാണ്. നിരവധി ഉദ്യോഗസ്ഥര്‍ റിട്ടയര്‍ ചെയ്തതോടെ അംഗബലത്തിലു കുറവുണ്ടായിട്ടുണ്ട് . 


57 പേരാണ് ഈ മാസം പോലീസ് സേനയില്‍ നിന്നും വിരമിച്ചത്. വാഹനത്തിരക്കേറിയ പ്രധാന ജംഗ്ഷനുകളിലും  ഗതാഗത നിയന്ത്രണത്തിന് ഹോംഗാര്‍ഡുകളുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട് . ശബരിമല തീര്‍ത്ഥാടനകാലത്തും തിരഞ്ഞെടുപ്പ് കാലഘട്ടത്തിലും പോലീസിനെ സഹായിക്കുന്നതിനായി സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി താല്‍ക്കാലിക റിക്രൂട്ട്‌മെന്റ് നടത്തണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെയും മറ്റും  സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനു മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധനയും സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു



Post a Comment

0 Comments