Breaking...

9/recent/ticker-posts

Header Ads Widget

വയോധികന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി



തലപ്പലം പഞ്ചായത്തിലെ അറിഞ്ഞൂറ്റിമംഗലം ഭാഗത്ത്  വയോധികന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് മുതദേഹാവശിഷ്ടങ്ങള്‍ കണ്ടത്.  സമീപവാസിയ വീട്ടമ്മയാണ് മൃതശരീരം ആദ്യം കണ്ടത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശവാസിയായ മാടത്താനിയില്‍ ഔസേഫ് എന്ന വയോധികനെ ഏതാനും ദിവസങ്ങളായി കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മൃതദേഹവശിഷ്ടങ്ങള്‍ ഇയാളുടേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.  രാവിലെ വിദഗ്ധ സംഘം ശാസ്ത്രീയ പരിശോധനകള്‍ നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവസ്ഥലത്തുനിന്നും ഒഴിഞ്ഞ കുപ്പിയും ബാഗും ചെരിപ്പും ലൈറ്ററും കണ്ണടയും കണ്ടെത്തി. 



രണ്ടു പുരിയിടങ്ങളുടെ ഇടവഴിയില്‍ ആണ് ശരീര അവശിഷ്ടങ്ങള്‍ കിടന്നിരുന്നത്. സമീപത്ത് തീപിടിച്ചതിന്റെ ലക്ഷണങ്ങളും ഉണ്ട്. ആളെ തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന അടക്കം നടത്തും. പാലാ ഡിവൈഎസ്പി സദന്‍ , ഈരാറ്റുപേട്ട എസ്.എച്ച്.ഒ സുബ്രഹ്‌മണ്യന്‍, എസ്.ഐ ജിബിന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.



Post a Comment

0 Comments