Breaking...

9/recent/ticker-posts

Header Ads Widget

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ കേരളാ ഗവണ്‍മെന്റ് തയ്യാറാവണമെന്ന് സജി മഞ്ഞക്കടമ്പില്‍



കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ കേരളാ ഗവണ്‍മെന്റ് തയ്യാറാവണമെന്ന് കേരളാ കോണ്‍ഗ്രസ്സ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. ഈ പദ്ധതി നടപ്പിലാക്കിയാല്‍ മാത്രമേ കേന്ദ്ര ഗവണ്‍മെന്റ് സബ്‌സിഡികള്‍ നേടിയെടുക്കാന്‍ സാധിക്കുവെന്നും, സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.  സ്മാര്‍ട്ട് മിറ്റര്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കുക, മീറ്റര്‍ ചാര്‍ജ്ജ് ഒഴിവാക്കുക, ഫിക്‌സഡ് ചാര്‍ജ്ജ് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി കേരളാ കോണ്‍ഗ്രസ്സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ കൂട്ടി ചേര്‍ത്തു


.  കേരള കോണ്‍ഗ്രസ്സ് ഡെമോക്രാറ്റിക് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കണ്‍വീനര്‍ ബിനു അയിരമലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ പ്രെഫ ബാലു ജി വെള്ളിക്കര, ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം, ട്രഷര്‍ റോയി ജോസ്, സെക്രട്ടറിമാരായ അഡ്വ: സെബാസ്റ്റ്യന്‍ മണിമല, മോഹന്‍ദാസ് അമ്പലാറ്റില്‍, ശിവപ്രസാദ് ഇരവിമഗലം, മനോജ് മാടപ്പള്ളി, ലൗജിന്‍ മാളിയേക്കല്‍, കോട്ടയം ജോണി, സജി ഫിലിപ്പ്, ജോസഫ് തിരുവാര്‍പ്പ്, അനീഷ് തമ്പി, രാജേഷ് കോശി, സതീഷ് കോടിമത, സന്തോഷ് വി കെ, ടോമി താണോലില്‍, സന്തോഷ് / ജോസഫ്, തുടങ്ങിയവര്‍പ്രസംഗിച്ചു.





Post a Comment

0 Comments