Breaking...

9/recent/ticker-posts

Header Ads Widget

ജൂണ്‍ 12 ന് എസ് പി പിള്ള സ്മൃതി ദിനാചരണം നടക്കും.



എസ്.പി പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍  ജൂണ്‍ 12  ന് എസ് പി പിള്ള സ്മൃതി ദിനാചരണം നടക്കും.  ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ എസ് പി പിള്ള സ്മൃതി ദിനാചരണത്തോടനുബന്ധിച്ച് 10 12 ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കും. യശ:ശരീരനായ എസ് പി പിള്ളയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായാണ്  വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ നല്‍കുന്നതെന്ന്  എസ് പി പിള്ള സ്മാരക ട്രസ്റ്റ് ഭാരവാഹികള്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍  അറിയിച്ചു. കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ അല്ലെങ്കില്‍ A1 നേടി ഉന്നത വിജയം കൈവരിച്ച ഏറ്റുമാനൂര്‍ നഗര പരിധിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് ട്രസ്റ്റ് ആദരിക്കുന്നത്.



 യോഗ്യരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ , മാതാവിന്റെയും പിതാവിന്റെയും പൂര്‍ണ്ണമായ പേരും വിലാസവും ഫോണ്‍ നമ്പരും എന്നിവ സഹിതം ജൂണ്‍ 5 ന് മുന്‍പായി  6282241929 എന്ന നമ്പരിലേക്ക് വാട്‌സ് ആപ്പ് മുഖാന്തിരമാേ ഏറ്റുമാനൂര്‍ വില്ലേജ് ആഫീസിനു സമീപം ബീനാ ബില്‍ഡിംഗിലുള്ള സ്വാഗത സംഘം ഓഫീസില്‍ നേരിട്ടെത്തിയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫാേണ്‍ നമ്പരുകള്‍ 9947658895,6282241929. ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ , സെക്രട്ടറി ജഗദീഷ് സ്വാമി  ജന.കണ്‍വീനര്‍ ബി. രാജീവ്, കണ്‍വീനര്‍ ഹരിയേറ്റുമാനൂര് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Post a Comment

0 Comments