പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പൂഞ്ഞാര്‍ ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ദിശ 2024 സമ്മേളനം കൊച്ചി ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ ഐ.ആര്‍.എസ് ഉദ്ഘാടനം ചെയ്തു. കുറവുകളെ അതിജീവിച്ച് വിജയം നേടുമോഴാണ് കൂടുതല്‍ തിളക്കം ഉണ്ടാവുകായെന്ന് അദ്ദേഹം പറഞ്ഞു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസ് മാനേജര്‍ ഫാ.സിബി മഞ്ഞക്കുന്നേല്‍ അധ്യക്ഷനായിരുന്നു. പാലാ ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ബി.സന്തോഷ് കുമാര്‍ ക്ലാസ് നയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു, കണ്ണൂര്‍ ക്രൈംബ്രാഞ്ച് അസിസ്ന്റ് കമ്മീഷണര്‍ സിബി ടോം, ഇടുക്കി വിജിലന്‍സ് ഡി.വൈ.എസ്.പി ഷാജുജോസ്, ഇടുക്കി മാങ്കുളം ഫോറസ്റ്റ് ഓഫീസര്‍ ഷാന്‍ട്രി ടോം, പാലാ ഡെപ്യൂട്ടി തഹസില്‍ദാര്‍ അനീഷ് കെ. ജയന്‍, പൂഞ്ഞാര്‍ തെക്കേക്കര മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിറ്റി രാജ്, പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ്, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ വില്‍സണ്‍ ജോസഫ്, പെരിങ്ങുളം സെന്റ് അഗസ്റ്റിന്‍സ് എച്ച്.എസ് ഹെഡ്മാസ്റ്റര്‍ ജോസുകുട്ടി ജേക്കബ്, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിള്‍, എന്നിവര്‍ സംസാരിച്ചു.
0 Comments