കിടങ്ങൂര്‍ സൗത്ത് ഭാരതീയ വിദ്യാമന്ദിരത്തില്‍ നടന്നുവന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ഫുട്‌ബോള്‍, ഖോഖോ എന്നിവയിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. ഏപ്രില്‍ 29 ന് ആരംഭിച്ച സമ്മര്‍ ക്യാമ്പില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി നാല്‍പതോളം കുട്ടികള്‍ പങ്കെടുത്തു. നാഷണല്‍ ഫുട്‌ബോള്‍ പ്ലെയറും ഓഫീഷ്യല്‍ റഫറിയുമായ ജിമ്മി എബ്രഹാം ,സ്റ്റേറ്റ് ഖോ ഖോ പ്ലെയറായ അശ്വതി കെ.ബി എന്നിവരായിരുന്നു പരിശീലകര്‍. കുട്ടികളില്‍ കായികക്ഷമത വര്‍ധിപ്പിക്കുവാനും ഫുട്‌ബോള്‍, ഖോഖോ എന്നിവയില്‍ മികവു നേടാനും ഉതകുന്ന പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കിയത്.
0 Comments