Breaking...

9/recent/ticker-posts

Header Ads Widget

തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭഗവാനെ പൂജിക്കുന്നത് കിടങ്ങൂരില്‍ നിന്നുള്ള പൂജാരിമാര്‍



ഇന്ത്യയില്‍ ആദ്യം നടതുറക്കുന്ന ക്ഷേത്രമായ തിരുവാര്‍പ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിമാരായി ഭഗവാനെ പൂജിക്കുന്നത് കിടങ്ങൂരില്‍ നിന്നുള്ള ഹരി നമ്പൂതിരിയും, ഹരീഷ് നമ്പൂതിരിയുമാണ്. പുലര്‍ച്ചെ 2 ന് നടതുറന്ന് അഭിഷേകം നടത്തി ഉഷപായസം നിവേദിക്കുന്നതു മുതല്‍ സവിശേഷമായ പൂജ ക്രമങ്ങളാണ് തിരുവാര്‍പ്പിലുള്ളത്. വാര്‍പ്പിനുള്ളില്‍ ചതുര്‍ബാഹുവായ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള തിരുവാര്‍പ്പ് ക്ഷേത്രത്തില്‍ ഗ്രഹണ സമയത്തു പോലും പൂജ മുടങ്ങാറില്ല. ഐതിഹ്യ പ്രസിദ്ധമായ തിരുവാര്‍പ്പ് ക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങളിലും, പൂജാക്രമങ്ങളിലും, നിവേദ്യങ്ങളിലുമെല്ലാം പ്രത്യേകതകളുണ്ട്. കിടങ്ങൂര്‍ മുളവേലിപ്പുറത്ത് ഹരിനമ്പൂതിരിയ്‌ക്കൊപ്പം, വടശ്ശേരി ഇല്ലത്ത് ഹരീഷ് നമ്പൂതിരിയും ശ്രീകൃഷ്ണ സേവയ്‌ക്കെത്തിയപ്പോള്‍ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിപ്പാട് യഥാവിധിയുള്ള ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് മേല്‍ ശാന്തി സ്ഥാനം നല്‍കി. 



.ഇരുവരും ഓരോ ആഴ്ച വീതം മാറി മാറി പൂജകള്‍ നടത്തും. കംസവധത്തിനു ശേഷം വിശപ്പും ക്രോധവും നിറഞ്ഞ ഭാവത്തിലുള്ള തിരുവാര്‍പ്പിലെ  ശ്രീകൃഷ്ണ സ്വാമിക്ക് കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമിയുടെ ദേശവഴികളില്‍ നിന്നെത്തിയ പൂജാരിമാര്‍ ഇനി പുലര്‍ച്ചെ 2 ന് നടതുറന്ന് ഉഷപായസം നിവേദിക്കും.



Post a Comment

0 Comments