നീണ്ടൂര്‍ തൃക്കയില്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ മേയ് 13 ന് തിങ്കളാഴ്ച ആറാട്ടോടെ സമാപിക്കും. ക്ഷേത്രത്തിലെ ശ്രീകോവില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പുറമേയുള്ള ആഘോഷങ്ങള്‍ കുറച്ച് ക്ഷേത്രത്തിനുള്ളിലെ വൈദിക താന്ത്രിക ചടങ്ങുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഉത്സവ പരിപാടികള്‍ നടന്നത്.
തന്ത്രി സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ഭട്ടതിരിപ്പാട്, മേല്‍ശാന്തി പോണല്ലൂര്‍ ഇല്ലത്ത് പ്രദീപ് . ജി . നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് തിരുവാറാട്ട് ചടങ്ങുകള്‍ നടക്കുന്നത്. ആറാട്ട് ഉത്സവദിനത്തില്‍ 12.30-ന് ഷഷ്ഠിപൂജ നടക്കും. രാത്രി എട്ടിന് കൈപ്പുഴ ആറാട്ടുകടവിലാണ് തിരുആറാട്ട്, നടക്കുന്നത്. രാത്രി 11.30 ന് ആറാട്ട് എഴുന്നള്ളിപ്പ്നടക്കും.
0 Comments