Breaking...

9/recent/ticker-posts

Header Ads Widget

തുരുത്തേല്‍ ബാഗ് ഷോപ്പി പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു



അന്താരാഷ്ട്ര നിലവാരമുള്ള ബ്രാന്‍ഡഡ് ബാഗുകളുടെ വിപുലമായ ശേഖരവുമായി തുരുത്തേല്‍  ബാഗ് ഷോപ്പി പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. 7 പതിറ്റാണ്ടുകളായി പാലായില്‍ പാദരക്ഷകളുടെ വിപണന രംഗത്ത് ജനവിശ്വാസമാര്‍ജിച്ച തുരുത്തേല്‍ ഷൂമാര്‍ട്ട്  ബാഗുകള്‍ക്ക് മാത്രമായി ഒരുക്കിയ വിശാലമായ ഷോറൂമാണ് തുരുത്തേല്‍ ബാഗ് ഷോപ്പി.  കൊട്ടാരമറ്റം ഊരശാല ജംഗ്ഷനുസമീപം പ്രവര്‍ത്തനമാരംഭിച്ച തുരുത്തേല്‍ ബാഗ് ഷോപ്പിയുടെ ഉദ്ഘാടനം ജോസ് കെ മാണി MP നിര്‍വഹിച്ചു.



 പാല മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ ആദ്യ വില്പന നിര്‍വഹിച്ചു. CPM ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചന്‍ ജോര്‍ജ് , പാലാ നഗരസഭാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഉന്നതനിലവാരമുള്ള വൈവിധ്യമാര്‍ന്ന സ്‌കൂള്‍, കോളജ് ബാഗുകളും ട്രാവല്‍ ബാഗുകളുമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. തുരുത്തേല്‍ ഷൂമാര്‍ട്ടിനും ഷൂ വേള്‍ഡിനുമൊപ്പം ബാഗ് ഷോപ്പിയും ഗുണമേന്മയും വിശ്വാസ്യതയുമുള്ള ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.



Post a Comment

0 Comments