Breaking...

9/recent/ticker-posts

Header Ads Widget

ആല്‍മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങള്‍ വെട്ടിമാറ്റി



പാലാ ടി.ബി റോഡില്‍ മില്‍ക്ക് ബാറിന് സമീപം അപകട ഭീഷണി ഉയര്‍ത്തിയിരുന്ന ആല്‍മരത്തിന്റെ  ഉണങ്ങിയ ശിഖരങ്ങള്‍ വെട്ടിമാറ്റി. ആലിന്റെ ഉണങ്ങിയ ചെറു ശിഖരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞ് വീഴുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസത്തെ വേനല്‍  മഴയില്‍ ആല്‍മരത്തിന്റെ വലിയൊരു ശിഖരം ഒടിഞ്ഞു വൈദ്യുതി ലൈനില്‍ വീണിരുന്നു. 



കെഎസ്ഇബിയും നഗരസഭയും ചേര്‍ന്ന് വേണ്ട മുന്‍കരുതല്‍ ഒരുക്കിയതിന് ശേഷമാണ് ശിഖരങ്ങള്‍ വെട്ടി മാറ്റാന്‍ ആരംഭിച്ചത് . ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയിരുന്നു. ശിഖരങ്ങള്‍ വെട്ടിയതോടെ സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും  വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്നവര്‍ക്കും, വാഹനകാല്‍നട യാത്രകാര്‍ക്കുമുള്ള അപകടഭീഷണിയും ഒഴിവായി.



Post a Comment

0 Comments