Breaking...

9/recent/ticker-posts

Header Ads Widget

യൂണിവേഴ്‌സിറ്റി ഓഫ് തേര്‍ഡ് ഏജ് U3A കാണക്കാരി യൂണിറ്റിന്റെ ഒന്നാമത് വാര്‍ഷിക സമ്മേളനം



യൂണിവേഴ്‌സിറ്റി ഓഫ് തേര്‍ഡ് ഏജ് U3A കാണക്കാരി യൂണിറ്റിന്റെ ഒന്നാമത് വാര്‍ഷിക സമ്മേളനം കാണക്കാരി എന്‍എസ്എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്നു.  സമ്മേളനം U3A മെന്റര്‍ ഡോ. സി. തോമസ്  എബ്രഹാം  ഉദ്ഘാടനം ചെയ്തു. കാണക്കാരി u3A മെന്റര്‍ ആര്‍ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു.  ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍ ലൗലിമോള്‍ വര്‍ഗീസ്, സഹന ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ശ്രീലത, സെക്രട്ടറി പ്രിന്‍സ്, u3A എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം. വി ചാക്കോച്ചന്‍, സുപ്രഭ തുടങ്ങിയവര്‍ പ്രസംഗിച്ചു. 


സമ്മേളനത്തില്‍ ന്യൂസ് ലെറ്റര്‍ പ്രകാശനവും, സര്‍ട്ടിഫിക്കറ്റ് വിതരണവും, വിവിധ കലാപരിപാടികളും നടന്നു. സഹന ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ U3A സംഘടിപ്പിച്ച സമ്മര്‍ വെക്കേഷന്‍ ക്ലാസിന്റെയും ഗ്രാമര്‍ & സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിന്റെയും സമാപനവുംനടന്നു





Post a Comment

0 Comments